Monday, January 31, 2011

ജനകീയ സമരങ്ങളും കേരളവികസനവും

ജനകീയ സമരങ്ങള്‍ വികസനത്തിനെതിരായ വഴിമുടക്കങ്ങളല്ല. മറ്റൊരു വികസന കാഴ്ചപ്പാടിന്റെ പ്രകടനപത്രികകളാണ്. കേരളത്തിലെ ജനകീയ സമരങ്ങള്‍ കേരള വികസനത്തിന്റെ കാഴ്ചപ്പാടു രൂപപ്പെടുത്തുന്നതില്‍ എന്ത് പങ്കാണ് വഹിച്ചത്. ജനകീയ സമരങ്ങളില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളം. പുതിയകേരളം വികസന ഫോറം ചര്‍ച്ച ചെയ്യുന്നു

Friday, January 28, 2011

ജനപക്ഷ വികസന സമ്മേളനം മാര്‍ച്ച് 13 ന് കലൂര്‍ സ്റ്റേഡിയത്തില്‍

മാര്‍ച്ചു 11,12,13 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന പുതിയ കേരളം വികസന ഫോറത്തിന് സമാപനം കുറിച്ചു കൊണ്ട് ജനപക്ഷ വികസനസമ്മേളനം മാര്‍ച്ചു 13 ന് ഉച്ചക്ക് 2 മണിമുതല്‍ കലൂര്‍ അന്താരാഷ്ട്ര സറ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ 200 ല്‍പരം വ്യത്യസ്ഥ ജനകീയ സമരങ്ങളിലെ സമര പോരാളികള്‍ അടക്കം പതിനായിരക്കണക്കിനാളുകള്‍ ജനപക്ഷ വികസന സമ്മേളനത്തില്‍ അണിനിരക്കും. 200ലധികം ജനകീയ സമരസംഘങ്ങളുടെ പ്രത്യേകം പ്രത്യേകം പവലിയനുകള്‍ സമ്മേളന നഗരിയലുണ്ടായിരിക്കും. ഇതിലൂടെ സമരസംഘങ്ങളുടെ വ്യത്യസ്ഥ ആവിഷ്‌ക്കാരങ്ങള്‍ അവതരിപ്പിക്കും. സമര നേതാക്കളെ ആദരിക്കലും സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന തലങ്ങളിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ജനപക്ഷ വികസന സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേരളത്തിലെ വികസനത്തിന്റെ ദിശാ നിര്‍ണ്ണയത്തിലെ പാകപ്പിഴകളാണ് ജനകീയ സമരങ്ങള്‍ രൂപപ്പെടുന്നതിന് കാരണം. വികസനത്തിന് ശരിയായ ദിശാ ബോധം നല്‍കുകയാണ് ജനകീയ സമരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരള ചരിത്രത്തിലെ നിര്‍ണ്ണായകമായ സംഭവമായിരിക്കും ജനപക്ഷ വികസന സമ്മേളനം.

Tuesday, January 25, 2011

പുതിയകേരളം വികസന ഫോറം: ആരോഗ്യം

വിഖ്യാതമായ കേരള മോഡലിന്റെ പ്രധാന സവിശേഷതയായ മികച്ച ആരോഗ്യനിലവാരത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്? കേരളം ജീവിതശൈലീ രോഗങ്ങളുടെയും സാംക്രമിക രോഗങ്ങളുടെയും സ്വന്തം സ്ഥലമാവുന്നതിന്റെ കാരണവും പ്രതിവിധിയുമെന്താണ്? വികസനഫോറം ചര്‍ച്ച ചെയ്യുന്നു

Monday, January 24, 2011

പുതിയകേരളം വികസന ഫോറം: കൃഷിയെപ്പറ്റി

ഭക്ഷ്യ ഉപഭോഗക്കാരില്‍ നിന്നും ഭക്ഷ്യോല്‍പാദനത്തിലേക്ക് വളരാനുള്ള നമ്മുടെ വഴികളേതാണ്. ഭക്ഷ്യവിളയില്‍ നിന്ന് നാണ്യവിളയിലേക്കുള്ള വ്യാപകമാറ്റം എന്തെല്ലാം പരിക്കുകളാണ് സൃഷ്ടിക്കുന്നത്. നമ്മുടെ ഭരണകൂടവും പൊതുസമൂഹവും കൃഷിക്കെത്രതോതില്‍ അനുകൂലമാണ്. എന്തെല്ലാം പുനഃക്രമീകരണങ്ങള്‍ വരുത്താന്‍ കഴിയും.

Thursday, January 20, 2011

പുതിയ കേരളം വികസന ഫോറം: ഊര്‍ജ്ജം

വികസനഫോറത്തില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ ഇനമാണ് ഊര്‍ജ്ജം. കേരളം ഇന്നു മതിയായ അളവില്‍ ഊര്‍ജ്ജം ഉത്്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭാവിയോ? നിലവിലെ ഊര്‍ജസ്രോതസ്സുകളെ നാം എത്ര കാര്യക്ഷമമായാണ് ഉപയോഗിക്കുന്നത്. മുഖ്യധാരാ സ്രോതസ്സുകളല്ലാതെ ബദല്‍വഴികളുടേയും ചെറുസ്രോതസ്സുകളുടെയും സാധ്യതകള്‍ എത്രയാണ് ഉപഭോഗത്തിന്റെ അച്ചടക്കം എവ്വിധമാണ്.

Tuesday, January 18, 2011

കേരള വികസനഫോറം ഉപദേശക സമിതി

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ രക്ഷാധികാരിയായി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന ഉപദേശക സമിതി കേരളാ വികസനഫോറത്തിന്റെ നടത്തിപ്പിനായി നിലവില്‍ വന്നു.

ഉപദേശക സമിതി അംഗങ്ങള്‍

സന്ദീപ് പാണ്ഡെ
അജിത് സാഹി
എം.ഡി നാലപ്പാട്
പ്രൊഫ കെ.എ സിദ്ധീഖ് ഹസ്സന്‍
ബി.ആര്‍.പി ഭാസ്‌കര്‍
സതീഷ് ദേശ്പാണ്ഡെ
സച്ചിദാനന്ദന്‍
ഒ.അബ്ദുറഹുമാന്‍
റ്റി.റ്റി ശ്രീകുമാര്‍
പ്രൊഫ എ.കെ രാമകൃഷ്ണന്‍
എം.ജി.എസ് നാരായണന്‍
കെ.റ്റി റാം മോഹന്‍
രവി രാമന്‍
എം.റ്റി അന്‍സാരി
ജെ. ദേവിക
സി.ആര്‍ നീലകണ്ഠന്‍
ഡോ. എം. കബീര്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന്
കെ.കെ. സുഹ്‌റ

Monday, January 17, 2011

വികസന ഫോറം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പുതിയ കേരളം വികസന ഫോറത്തിലേക്ക് പ്രതിനിധികള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 350 രൂപയാണ് രജിസ്‌ട്രേഷന്‍ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് മണിയോര്‍ഡറായോ SOLIDARITY YOUTH MOVEMENTഎന്ന പേരില്‍ കോഴിക്കോട് മാറാവുന്ന ഡി.ഡി ആയോ അയക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി www.keraladevelopmentforum.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡി.ഡി അല്ലെങ്കില്‍ മണിയോര്‍ഡര്‍ അയക്കേണ്ട വിലാസം
NEW KERALA DEVELOPMENT FORUM, SOLIDARITY, PB NO 833, HIRA CENTRE, MAVOOR ROAD, CALICUT-4, Phone: 0495 2721695, Mob: 9744944521.
തപാലില്‍ ഫോറം ലഭിക്കാന്‍ മുകളില്‍ കാണുന്ന വിലാസത്തില്‍ സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ സഹിതം അപേക്ഷിച്ചാലും മതിയാകും. നേരിട്ട് ഓഫീസിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Sunday, January 16, 2011

കേരള വികസനവും മാനവിക വികസനവും

കേരള വികസന ഫോറം ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ വിഷയം മാനവിക വികസനം സംബന്ധിച്ചാണ്.
ഭൗതിക വളര്‍ച്ചക്കപ്പുറം നമ്മുടെ സാംസ്‌കാരികവും ആത്മീയവുമായ വളര്‍ച്ചയെ പരിശോധിക്കുന്നു. ഉയര്‍ന്ന സാമൂഹിക വളര്‍ച്ച നേടിയ കേരളം എങ്ങനെയാണ് മദ്യപാനത്തില്‍ ഒന്നാം സ്ഥാനക്കാരായത്. അത് കേരളീയ ജീവിതത്തിന്റെ ഗുണമേന്മയെ എങ്ങനെ ബാധിക്കുന്നു. സ്ത്രീപുരുഷ ബന്ധത്തില്‍ നാം എവിടെ നില്‍ക്കുന്നു കുടുംബം ഏതൊക്കെ രാസമാറ്റങ്ങളിലൂടെയാണ് കടന്നുപോവുന്നത്? മനുഷ്യാവകാശ സംരക്ഷണം ഒരു വികസനസൂചകമായി നാമിതുവരെ പരിഗണിച്ചിട്ടുണ്ടോ? കേരളവികസനത്തിന്റെ ആത്മീയത അന്വേഷിക്കുന്നു.

Thursday, January 13, 2011

കേരള വികസനം സാമൂഹ്യ സാംസ്‌കാരിക വിശകലനം

സോളിഡാരിറ്റി മാര്‍ച്ച് 11,12,13 തീയതികളില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന കേരള വികസനഫോറവുമായി ബന്ധപ്പെട്ട് പൊതു ചര്‍ച്ച ആഗ്രഹിക്കുന്നു പതിനാല് വിഷയങ്ങളിലായി നിരവധി ഉപവിഷയങ്ങളുമുണ്ട്.
ഒന്നാമതായി ചര്‍ച്ച ചെയ്യുന്ന വിഷയം
കേരള വികസനം സാമൂഹ്യ സാംസ്‌കാരിക വിശകലനം എന്നതാണ്.
അതിന്റെ OBJECTIVES
ഏതൊക്കെയായിരുന്നു കേരള വികസനത്തിന്റെ ചാലകശക്തികള്‍. നമ്മുടെ വികസനം ഇവിടുത്തെ ഓരോ ജനവിഭാഗത്തോടും എത്ര അളവിലാണ് നീതി ചെയ്തത്. കേരള വികസനത്തിന്റെ ഡി.എന്‍.എയെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നു.

അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

Wednesday, January 12, 2011

പുതിയ കേരളം: വികസനഫോറം ;ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍


1. കേരള വികസനം ഒരു സാമൂഹിക.സാംസ്‌കാരിക വിശകലനം

കേരള വികസനത്തില്‍ വിവിധ സാമൂഹികവിഭാഗങ്ങളുടെ പങ്ക്
കേരളീയ പൊതുസമൂഹത്തിലെ ഇസ്‌ലാമിന്റെ‚ ഇടപെടലുകള്‍
ഇടതുപക്ഷ കേരളത്തിന്റെ‚ സവിശേഷതകളും ദൗര്‍ബല്യങ്ങളും
കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു സാമൂഹിക വിശകലനം
കേരളവികസനം; മാധ്യമ ഇടപെടലുകള്‍
കേരള വികസനത്തിലെ ശാസ്ത്രയുക്തി
അന്യസംസ്ഥാന തൊഴിലാളികളും കേരളത്തിന്റെ‚ തൊഴില്‍ മണ്ഡലവും


2. മാനവിക വികസന സൂചിക
സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീപുരുഷ ബന്ധങ്ങള്‍
വൃദ്ധര്‍/വികലാംഗര്‍
കുടുംബം
സാമുദായിക ബന്ധങ്ങള്‍
മദ്യം, ലഹരി, ചൂതാട്ടം
മനുഷ്യാവകാശങ്ങള്‍
ആത്മിയത
വികസനവും ലിംഗനീതിയും
വികസനവും മൂല്യങ്ങളും
മുസ്‌ലിം സ്ത്രീകളും വികസനവും
കേരള വികസനവും കോളനികളും


3. മലബാര്‍ പിന്നാക്കാവസ്ഥ
ഇന്ത്യയിലെ സ്വയംഭരണ പ്രദേശങ്ങളും മലബാറും
വ്യാവസായിക, വിദ്യാഭ്യാസം, ആരോഗ്യം പിന്നാക്കാവസ്ഥÿ
സര്‍ക്കാര്‍ ഉദ്യോഗം പങ്കാളിത്തം, ഭരണ ഡിവിഷനുകള്‍ƒ, ബജറ്റ്
ഗതാഗതം, റെയില്‍വേ
മലബാര്‍; ചരിത്രവും വര്‍ത്തമാനവും
മലബാറും മലയാള ഭാഷയും
സ്വാതന്ത്ര്യാനന്തര കാലത്തെ മലബാര്‍‚ചരിത്രം


4. സംവരണവും വികസനവും
വിദ്യാഭ്യാസ സംവരണം
സംവരണ അട്ടിമറികള്‍
സംവരണവും അവശ ക്രൈസ്തവരും
സംവരണവും സംവരണ സമുദായങ്ങളും


5. കേരളത്തിന് സമഗ്ര ഗതാഗതനയം
കേരളത്തിന്റെ‚ ഗതാഗതവികസനം അന്തര്‍ദേശീയ അനുഭവങ്ങളുടെ വെളിച്ചത്തില്‍
കേരളസ്ഥിലെ റോഡ് നിര്‍മാണവും പരിചരണവും
കൊച്ചി മെട്രോ
റെയില്‍വേ
ജലഗതാഗതം
മാതൃകാ ഗതാഗതനയം


6. ഭൂപരിഷ്‌ക്കരണവുംമറ്റു ഭൂപ്രശ്‌നങ്ങളും
ഭൂപരിഷ്‌ക്കരണം; പ്രശ്‌നങ്ങളും പ്രതിസന്ധികളും
കേരളത്തിലെ ഭൂമിയും ദലിതുകളും
ഭൂവിനിയോഗം കേരളത്തില്‍
ഭൂമി കയ്യേറ്റം


7. വിദ്യാഭ്യാസ രംഗം
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങള്‍ . ഒരു വിശകലനം
ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളുടെ ഭാവി
അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക്
ആരോഗ്യ കായിക വിദ്യാഭ്യാസം
പിന്നാക്കവിഭാഗങ്ങളുടെ പങ്കാളിത്തം
വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍
വിദ്യാഭ്യാസ രംഗത്തെ വിഭവ സമാഹരണം
ബദല്‍ വിദ്യാഭ്യാസ മാതൃകകള്‍


8. ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍ƒ
ജീവിതശൈലി രോഗ്ങ്ങള്‍ƒ, മാനസികാരോഗ്യം
കേരള മോഡല്‍ ആരോഗ്യവും പ്രതിസന്ധിയും
ആരോഗ്യമേഖലയുടെ കച്ചവടവത്കരണം
ജനകീയ ആരോഗ്യപ്രവര്‍ത്തനം
ആരോഗ്യ വിദ്യാഭ്യാസം
ആരോഗ്യ ഇന്‍ഷുറന്‍സ്
പ്രതിരോധ ചികത്സയും ഹോമിയോപ്പതിയും


9. കേരളസ്ഥിലെ കാര്‍ഷികരംഗം
കൃഷി വിളകളിലെ മാറ്റം
പുരയിടകൃഷി
നാടന്‍ വിത്തുകളും സങ്കരയിനം വിത്തുകളും
മണ്ണിന്റെ‚ ഫലപൂഷ്ടി
കാര്‍ഷികാടിസ്ഥാനത്തിലുള്ള˜ ചെറുകിട വ്യവസായങ്ങള്‍
കൃഷിയെന്ന സങ്കല്പം
ജി.എം. വിളകള്‍
ജൈവകൃഷി
കൃഷിയിലെ നാട്ടറിവുകള്‍
ഭക്ഷ്യ സുരക്ഷ

10. മാലിന്യസംസ്‌കരണം
മാലിന്യസംസ്‌കരണം വ്യക്തി/സമൂഹ സമീപനം
നഗര മാലിന്യ സംസ്‌കരണം
ഗ്രാമീണ മാലിന്യ സംസ്‌കരണം കേരളത്തിലെ‚ മാതൃക
ന്യൂ ജനറേഷന്‍ വേസ്റ്റ്; പ്രശ്‌നവും പരിഹാരവും


11. സാമ്പത്തിക സ്രോതസ്സുകളും വിനിയോഗവും
കേരളത്തിലെ‚ വരുമാന സ്രോതസ്സുകള്‍,
ചെലവിനങ്ങള്‍: നികുതി, പ്രവാസി, വിദേശകടം, വ്യവസായം,
നിക്ഷേപ ഇടങ്ങള്‍, ചെലവിനങ്ങള്‍, ബി.ഒ.ടി,
ഡെപോസിറ്റ്-.ക്രെഡിറ്റ് റേഷ്യോ,
ബാങ്കുകളും മറ്റു ഫൈനാന്‍സ് സ്ഥാപനങ്ങളും


12. ഊര്‍ജ്ജ പ്രതിസന്ധിയും പരിഹാരവും
കേരളത്തിലെ ഊര്‍ജ്ജരംഗം
പാരമ്പര്യേതര ഊര്‍ജ സാധ്യതകള്‍
വൈദ്യുതി ബോര്‍ഡ് പരിഷ്‌കരണം
കേരളത്തിലെ ജല പദ്ധതികള്‍
ഊര്‍ജ സ്‌റ്രോതസും വിനിയോഗവും


13. കേരളസ്ഥിലെ‚ വ്യവസായ സാധ്യതകള്‍
പുതിയ കേരളത്തിലെ വ്യവസായ നയം
വ്യവസായ സാധ്യതകള്‍ സൂക്ഷ്മപഠനം
പരമ്പരാഗത ചെറുകിടവ്യവസായം
അടിസ്ഥാന സൗകര്യവ്യവസായം
ടൂറിസം
ഫിഷറീസ്
ട്രേഡ്‌യൂണിയനുകളും വ്യവസായരംഗവും


14. പ്രവാസവും വികസനവും
കേരള മോഡല്‍ വികസനവും പ്രവാസവും
പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും
പ്രവാസികളുടെ തൊഴില്‍, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍
പ്രവാസവും കുടുംബ ജീവിതവും
യൂറോപ്യന്‍ പ്രവാസവും ഗള്‍ഫ് പ്രവാസവും
പ്രവാസി മൂലധനവും കേരള സമ്പദ്‌വ്യവസ്ഥയും

Thursday, January 6, 2011

പുതിയകേരളം വികസനഫോറം പേപ്പറുകള്‍ ക്ഷണിക്കുന്നു

സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 2011 മാര്‍ച്ച് 11, 12, 13 തിയ്യതികളില്‍ കേരളവികസനത്തെ അധികരിച്ച് ദേശീയ അന്തര്‍ദേശീയ വിദഗ്ധരുടെ പങ്കാളിത്തത്തോടെ 'പുതിയകേരളം വികസനഫോറം' സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളവികസനത്തെക്കുറിച്ച് പൊതുവിലും കേരളവികസനം സാമൂഹ്യസാംസ്‌കാരിക വിശകലനം, കേരളത്തിലെ കൃഷി, വ്യവസായം, പ്രവാസി, ഗതാഗതം, ഊര്‍ജം, ധനസ്രോതസ്സുകളും വിനിയോഗവും, ഭൂമിപ്രശ്‌നം, സംവരണം, മലബാര്‍ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യസംസ്‌ക്കരണം, മാനവിക വികസനസൂചിക എന്നീ വിഷയങ്ങളില്‍ പ്രത്യേകമായും പേപ്പറുകള്‍ ക്ഷണിക്കുന്നു.

പേപ്പറുകള്‍ കിട്ടേണ്ട അവസാനതിയ്യതി: 2011 ജനുവരി 20
അയക്കേണ്ട വിലാസം:
സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്
പി.ബി. നമ്പര്‍ 833, ഹിറാസെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് - 673004. ഫോണ്‍: 0495 2721695
Mob: 9744944521. keraladevelopmentforum@gmail.com | solidarityym@gmail.com
www.solidarityym.org