Monday, February 28, 2011

പുതിയ കേരളം വികസനഫോറം-മാര്‍ച്ച് 11,12,13 എറണാകുളം- പ്രോഗ്രാം പൂര്‍ണ്ണരൂപം

ഉദ്ഘാടന സമ്മേളനം
മാര്‍ച്ച് 11 വെള്ളി 9.30 am - 12.15 pm

ഡോ. ദേവീന്ദര്‍ ശര്‍മ (ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ ഡവലപ്‌മെന്റ് എഡിറ്റര്‍)
വി.ആര്‍. കൃഷ്ണയ്യര്‍
അബു സാലേഹ് ശരീഫ് (സച്ചാര്‍ കമ്മിറ്റി സെക്രട്ടറി)
ടി.കെ. അബ്ദുല്ല
ക്ലോഡ് അല്‍വാരിസ്
എം.കെ. മുഹമ്മദലി
സുഗത കുമാരി
വി.എം. സുധീരന്‍
പി. ശ്രീരാമകൃഷ്ണന്‍
പി. മുജീബ്‌റഹ്മാന്‍
പി.ഐ. നൗഷാദ്
ഡോ. ശഫ്‌ന മൊയ്തു

ഊര്‍ജ്ജം

മാര്‍ച്ച് 11 വെള്ളി 2.30 pm - 5.30 pm
കോ-ഓര്‍ഡിനേറ്റര്‍: കെ.എ. ഫിറോസ്

ഉദ്ഘാടകന്‍: എം.പി. പരമേശ്വരന്‍
കേരളത്തിലെ ഊര്‍ജരംഗം -സി.ആര്‍. നീലകണ്ഠന്‍
വൈദ്യുതി ബോര്‍ഡ് പരിഷ്‌കരണം -കെ.ആര്‍. ഉണ്ണിത്താന്‍
കേരളത്തിലെ ബദല്‍ ഊര്‍ജ സാധ്യതകള്‍ -ഡോ. എസ്. അനസ്
കേരളത്തിലെ ചെറുകിട ജലപദ്ധതികള്‍ -അനില്‍ ആലക്കോട്
കേരളത്തിലെ ജലപദ്ധതികള്‍; ഒരു വിശകലനം -എസ്. പി. രവി
ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍ -നിയാസ് ആലുവ

മാനവിക വികസനം

മാര്‍ച്ച് 11 വെള്ളി 2.30 pm - 5.30 pm
കോ-ഓര്‍ഡിനേറ്റര്‍: എം.കെ. സുഹൈല
ഉദ്ഘാടകന്‍: സി. രാധാകൃഷ്ണന്‍

മാനവിക വികസന സൂചിക -ഇസ്സുദ്ദീന്‍
വികസനവും മൂല്യങ്ങളും -ശൈഖ് മുഹമ്മദ് കാരക്കുന്ന്
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം -ഡോ. ജയരാജ്
കുടുംബം കേരളീയ സമൂഹത്തില്‍ -കെ.പി. സല്‍വ
സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീപുരുഷ ബന്ധങ്ങള്‍ -അഡ്വ. ഷിജി.എ.റഹ്മാന്‍
മനുഷ്യാവകാശങ്ങളും വികസനവും -അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി
ലഹരി, ചൂതാട്ടം, അഴിമതി -ശക്കീര്‍ മുല്ലക്കര
സമുദായ ബന്ധങ്ങള്‍ -കെ.ടി. ഹുസൈന്‍
ആത്മീയത -മുഹ്‌സിന്‍ പരാരി
മുസ്‌ലിം സ്ത്രീകളും വികസനവും -കെ.കെ. സുഹറ

ഗതാഗതം

മാര്‍ച്ച് 11 വെള്ളി 2.30 pm - 5.30 pm
കോ-ഓര്‍ഡിനേറ്റര്‍: റസാഖ് പാലേരി
ഉദ്ഘാടകന്‍: കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ

കേരളത്തിനൊരു മാതൃകാ ഗതാഗത സമീപനം -ഷബീബ് അഹമ്മദ്
കേരളത്തിന്റെ ഗതാഗത വികസനവും അന്തര്‍ദേശീയ അനുഭവങ്ങളും -കെ.സി. യാസര്‍
റോഡ് നിര്‍മാണവും പരിചരണവും കേരളത്തില്‍ -എം.എം. മുഹമ്മദ് ഉമര്‍
കേരളത്തിനാവശ്യമായ റെയില്‍ ഗതാഗതം -പി. കൃഷ്ണകുമാര്‍
തീരദേശ ജലഗതാഗതം -ലുഖ്മാന്‍
ഉള്‍നാടന്‍ ജലഗതാഗതം -ബി.ജി. ശ്രീദേവി
കൊച്ചി നഗര ഗതാഗതാസൂത്രണം -ഷക്കീല്‍ മുഹമ്മദ്
പശ്ചാത്തല വികസനവും ബി.ഒ.ടി യും -എ.ടി. മഹേഷ്


വ്യവസായം

മാര്‍ച്ച് 11 വെള്ളി 2.30 pm - 5.30 pm
കോ-ഓര്‍ഡിനേറ്റര്‍: എം. സുലൈമാന്‍
ഉദ്ഘാടകന്‍: ജോര്‍ജ് മത്തായി തരകന്‍

കേരളത്തിനൊരു വ്യവസായ നയം -ടി.പി. ശറഫുദ്ദീന്‍
പൊതുമേഖല; പുനസംഘാടനവും കാര്യക്ഷമതയും -കെ. വിജയചന്ദ്രന്‍
അടിസ്ഥാന സൗകര്യ വികസനം -തന്‍വീര്‍ മുഹ്‌യുദ്ദീന്‍
ഐ.ടി. വ്യവസായ സാധ്യതകള്‍ -ഷിറാസ് അഹമ്മദ്
ചെറുകിട വ്യവസായം -സുല്‍ഫിയ സമദ്്
ടൂറിസം -സുമേഷ് മംഗലശ്ശേരി
മത്സ്യബന്ധന വ്യവസായം -സഞ്ജീവ് ഘോഷ്

മാധ്യമ സംവാദം

മാര്‍ച്ച് 11 വെള്ളി 6.45 pm - 9.15 pm
കോ-ഓര്‍ഡിനേറ്റര്‍: സലിം മമ്പാട്,
അധ്യക്ഷന്‍: ഒ. അബ്ദുറഹ്മാന്‍
ഉദ്ഘാടനം: എം.ഡി. നാലപ്പാട്
ശശി കുമാര്‍
ജോണി ലൂക്കോസ്
എന്‍.വി. നികേഷ് കുമാര്‍
വി.എം. ഇബ്രാഹിം
ഭാസുരേന്ദ്രബാബു
എന്‍. പി. ചേക്കുട്ടി
കെ.ഇ.എന്‍


വിദ്യാഭ്യാസം


മാര്‍ച്ച് 12 ശനി 9 am - 12 pm
കോ-ഓര്‍ഡിനേറ്റര്‍: എം. സാജിദ്,
ചെയര്‍: ഡോ. യാസീന്‍ അശ്‌റഫ്

പ്രാഥമിക വിദ്യാഭ്യാസ രംഗത്തിന്റെ വര്‍ത്തമാനം -രോഷ്‌നി പത്മനാഭന്‍
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളുടെ ഭാവി-എസ്. ഇര്‍ശാദ്
വിദ്യാഭ്യാസ സംവിധാനങ്ങള്‍, അധ്യാപകര്‍ -ഡോ. എം.എ. ലാല്‍
വിദ്യാഭ്യാസത്തിലെ വിഭവ സമാഹരണം -ഡോ. എം. ഉസ്മാന്‍
വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍ -ആര്‍. യൂസുഫ്
ദുര്‍ബല വിഭാഗങ്ങളുടെ പങ്കാളിത്തം-മുസ്‌ലിം. -റംഷീന
ദുര്‍ബല വിഭാഗങ്ങളുടെ പങ്കാളിത്തം -ദലിത്, ആദിവാസി. -പി.കെ. സജീവ്
ആരോഗ്യ കായിക വിദ്യാഭ്യാസം -അന്‍ഫല്‍
ബദല്‍ വിദ്യാഭ്യാസം; പ്രതിസന്ധിയും പ്രസക്തിയും -സി.പി. ഹബീബ്‌റഹ്മാന്‍

കേരള വികസനം: ഒരു സാമൂഹിക സാംസ്‌കാരിക വിശകലനം

മാര്‍ച്ച് 12 ശനി 9 am - 12 pm
കോ-ഓര്‍ഡിനേറ്റര്‍: ജമീല്‍ അഹമ്മദ്, ചെയര്‍: സി. ദാവൂദ്
ഉദ്ഘാടകന്‍: ടി.ടി. ശ്രീകുമാര്‍


കേരളത്തിന്റെ വികസന വിതരണം -ഡോ.എം. കബീര്‍
കേരള വികസനത്തില്‍ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പങ്ക് -ശിഹാബ് പൂക്കോട്ടൂര്‍
കേരളീയ പൊതുമണ്ഡലത്തിന്റെ സവിശേഷതകള്‍ -ടി. മുഹമ്മദ് വേളം
കേരളീയ മതേതരത്വം ഒരു പുനര്‍വായന -കെ. കെ. ബാബുരാജ്
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍: സാമൂഹിക വിശകലനം -ഡോ. ഗോപകുമാര്‍
കേരളത്തില അന്യസംസ്ഥാന തൊഴിലാളികള്‍ -മൈത്രി. എം. പ്രസാദ്
കേരള വികസനവും കോളനികളും -എം. ആര്‍. രേണുകുമാര്‍
കേരളീയ പൊതുമണ്ഡലത്തിലെ ഇസ്‌ലാമിന്റെ ഇടപെടലുകള്‍ -പി.കെ. സാദിഖ്
കേരള വികസനത്തിലെ മാധ്യമ ഇടപെടലുകള്‍ -കെ. അഷ്‌റഫ്

മലബാര്‍ പിന്നാക്കാവസ്ഥ

മാര്‍ച്ച് 12 ശനി 9 am - 12 pm
ഉദ്ഘാടകന്‍: ഒ. അബ്ദുറഹ്മാന്‍


ഇന്ത്യയിലെ സ്വയംഭരണ പ്രദേശങ്ങളും മലബാറും -എസ്. ഖമറുദ്ദീന്‍
വ്യാവസായിക, ഊര്‍ജ പിന്നാക്കാവസ്ഥ -കെ.കെ. ബഷീര്‍ വല്ലപ്പുഴ
ആരോഗ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ -സ്വാലിഹ് കക്കോടി
സര്‍ക്കാര്‍ ഉദ്യോഗം, ഭരണ ഡിവിഷനുകള്‍, ബജറ്റ്; മലബാറിന്റെ പ്രാതിനിധ്യം -എ.കെ. ഹാരിസ്.
ഗതാഗതം, റെയില്‍വേ -എ.കെ. ആസിഫ്
ചരിത്രത്തിലെ മലബാര്‍ -കെ.ജി. മുജീബ്
മലബാറും മലയാള ഭാഷയും -രാജേന്ദ്രന്‍ എടത്തുംകര
മലബാറിന്റെ സ്വത്വം -എച്ച്.കെ. സന്തോഷ്
സ്വാതന്ത്ര്യാനന്തര കാലത്തെ മലബാര്‍ വികസനം -ഡോ. എം. ഗംഗാധരന്‍

ആരോഗ്യം

മാര്‍ച്ച് 12 ശനി 9 am - 12 pm
കോ-ഓര്‍ഡിനേറ്റര്‍: ഡോ. കെ. മുഹമ്മദ് നജീബ്


കേരള മോഡല്‍ ആരോഗ്യത്തിന്റെ വര്‍ത്തമാനം -വടക്കേടത്ത് പത്മനാഭന്‍
മാനസികാരോഗ്യം, ജീവിതശൈലി രോഗങ്ങള്‍ -ഡോ. സൈജു ഹമീദ്
ആരോഗ്യ മേഖലയുടെ കച്ചവടവത്കരണം -ഡോ. ജാഫര്‍ ബഷീര്‍
ആരോഗ്യ ഇന്‍ഷുറന്‍സ് -ഡോ. അന്‍വര്‍അഹമ്മദ്
ജനകീയ ആരോഗ്യ പ്രവര്‍ത്തനം -ഡോ. സുരേഷ് കുമാര്‍
ആരോഗ്യ വിദ്യാഭ്യാസം -ധനുപ് ധനഞ്ജയ്
കാന്‍സര്‍ രോഗവ്യാപനവും പ്രശ്‌നങ്ങളും -ഡോ. നിസാമുദ്ദീന്‍
ആരോഗ്യരംഗവും ഹോമിയോപ്പതിയും -ഡോ. അബ്ദുറഹ്മാന്‍
ആയുര്‍വേദത്തിന്റെ സാധ്യതയും പ്രതിസന്ധികളും-ഡോ. മുരളി
യൂനാനി ചികിത്സയും കേരളവും -ഡോ. അജ്മല്‍
ആരോഗ്യവും ആത്മീയതയും -പി.എന്‍. ദാസ്

പ്രവാസവും കേരള വികസനവും

മാര്‍ച്ച് 12 ശനി 2 pm - 5 pm
കോ-ഓര്‍ഡിനേറ്റര്‍: അബ്ദുല്‍ ഹക്കീം നദ്‌വി
ഉദ്ഘാടകന്‍: എം.എ. യൂസഫലി

പ്രവാസി മൂലധനവും കേരളവും -ഇരുദയരാജന്‍
പ്രവാസവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും -എ. റശീദുദ്ദീന്‍
യൂറോപ്യന്‍ പ്രവാസവും ഗള്‍ഫ് പ്രവാസവും: ഒരു താരതമ്യം -ഡോ.പി. ഇബ്‌റാഹീം
പ്രവാസികളും സര്‍ക്കാര്‍ ഇടപെടലുകളും -കെ.എച്. അബ്ദുറഹീം
പ്രവാസികളുടെ കുടുംബ, സാമൂഹികപ്രശ്‌നങ്ങള്‍ -താജ് ആലുവ
തൊഴില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ -അബ്ദുല്‍ ഹമീദ് വാണിയമ്പലം
പ്രവാസികളും കേരളത്തിന്റെ പൊതുസമൂഹവും -പി.ടി. കുഞ്ഞുമുഹമ്മദ്
മറുനാടന്‍ മലയാളികള്‍ -എം.സി.എ നാസര്‍

സംവരണം

മാര്‍ച്ച് 12 ശനി 2 pm - 5 pm
കോ-ഓര്‍ഡിനേറ്റര്‍:”മുഹമ്മദ് അസ്‌ലം
ഉദ്ഘാടകന്‍ : അബു സാലേഹ് ശരീഫ്

സംവരണവും വികസനവും -ഫസല്‍ കാതിക്കോട്
സംവരണത്തിന്റെ ചരിത്രം -ഷബ്‌ന സിയാദ്
സംവരണ അട്ടിമറികള്‍ -എം.ആര്‍. സുധേഷ്
സംവരണവും കമ്മീഷനുകളും -ഡോ. എ.എ. ഹലീം
ജുഡീഷ്യറിയിലെ സംവരണം -പ്രൊഫ. ടി.ബി. വിജയകുമാര്‍
വിദ്യാഭ്യാസ സംവരണം -നസീര്‍.പി.നേമം
സംവരണവും അവശ ക്രൈസ്തവരും -അഡ്വ. ബിനോയ് ജോസഫ്
സംവരണവും സംവരണസമുദായങ്ങളും -ഡോ. എം. കബീര്‍

മാലിന്യ സംസ്‌കരണം
മാര്‍ച്ച് 12 ശനി 2 pm - 5 pm
കോ-ഓര്‍ഡിനേറ്റര്‍ - കെ.കെ. ബഷീര്‍
ഉദ്ഘാടകന്‍: എ. അച്യുതന്‍


മാലിന്യ സംസ്‌കരണം - വ്യക്തി/സാമൂഹിക സമീപനം -റഫീഖ് ബാബു
നഗര ഗ്രാമീണ മാലിന്യ സംസ്‌കരണം -ഡോ. ലളിതാംബിക
ഖര മാലിന്യ സംസ്‌കരണം -ഷിബു. കെ. നായര്‍
ന്യൂ ജനറേഷന്‍ മാലിന്യങ്ങള്‍ -വി.കെ. ആദര്‍ശ്
മാലിന്യ നിര്‍മാര്‍ജ്ജനവും നൂതനസാങ്കേതികവിദ്യയും -ഡോ. ബാലസുന്ദരം
മാലിന്യസംസ്‌കരണ നിയമങ്ങള്‍ -അഡ്വ. ജോര്‍ജ് പുലിക്കുത്തി

ഭൂമി

മാര്‍ച്ച് 12 ശനി 2 pm - 5 pm
കോ-ഓര്‍ഡിനേറ്റര്‍ - കെ.എ. ശഫീഖ്
ഉദ്ഘാടകന്‍: കെ. ശിവാനന്ദന്‍


ഭൂപരിഷ്‌കരണം; പ്രശ്‌നങ്ങളും പരിഹാരങ്ങളും -എസ്.എ. അജിംസ്
ഭൂ വിനിയോഗം കേരളത്തില്‍ -കെ.എന്‍. ഹരിലാല്‍
ഭൂമി കൈയേറ്റത്തിന്റെ ചരിത്രവും വര്‍ത്തമാനവും -പി.കെ. പ്രകാശ്
കേരളത്തിലെ ഭൂമിയും ദലിതുകളും -കെ.കെ. കൊച്ച്
ആദിവാസി ഭൂപ്രശ്‌നം -എം. ഗീതാനന്ദന്‍
തീരദേശ ഭൂമിപ്രശ്‌നം -മാഗ്ലിന്‍ പീറ്റര്‍
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി -എം.കെ.എം. ജാഫര്‍
പ്രത്യേക സാമ്പത്തിക മേഖല -കെ.പി. സേതുനാഥ്
റിയല്‍ എസ്റ്റേറ്റ് -ടി. ജുവിന്‍

പുതിയ കേരളം പുതിയ സമീപനം-സംവാദം

മാര്‍ച്ച് 12 ശനി 6.30 pm - 9.30 pm
കോ-ഓര്‍ഡിനേറ്റര്‍: ബിശ്‌റുദ്ദീന്‍ ശര്‍ഖി

ജി. കാര്‍ത്തികേയന്‍ എം.എല്‍.എ
കെ.പി. രാമനുണ്ണി
പി. രാജീവ് എം.പി
കെ.ആര്‍. മീര
എം.പി. വീരേന്ദ്രകുമാര്‍
പോള്‍ തേലേക്കാട്
കമല്‍
അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ
ജെ. രഘു
ഗള്‍ഫാര്‍ മുഹമ്മദലി
ജി. ശങ്കര്‍
സി.പി. ജോണ്‍
കൂട്ടില്‍ മുഹമ്മദലി
കെ.എ. ഫൈസല്‍

ധനകാര്യം

മാര്‍ച്ച് 13 ഞായര്‍ 9 am - 12 pm
കോ-ഓര്‍ഡിനേറ്റര്‍: സുഹൈല്‍ ഹാഷിം
ഉദ്ഘാടകന്‍: പ്രൊഫ.കെ. അരവിന്ദാക്ഷന്‍

കേരളത്തിലെ വരവിനങ്ങള്‍ -നിയതി
കേരളത്തിന്റെ ചിലവിനങ്ങള്‍ -ഷൈജന്‍
കേരളത്തിന്റെ ധനകാര്യം പൊതുവിശകലനം -ജോസ് സെബാസ്റ്റിയന്‍
കേരളത്തിന്റെ പൊതുകടം -കെ.എം. ഷാജഹാന്‍
ധനകാര്യം: കേന്ദ്ര-സംസ്ഥാന ബന്ധം -ഡോ. ശഹീദ് റംസാന്‍. സി.പി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗം -ഷഹീന
കേരള സമ്പദ് ഘടനയും ഇസ്‌ലാമിക ഫിനാന്‍സും -ഫാരിസ് ഒ.കെ.
മൈക്രോ ഫിനാന്‍സ്: സാധ്യതയും പ്രതിസന്ധികളും -മുഹമ്മദ് പാലത്ത്

കാര്‍ഷിക വികസനം

മാര്‍ച്ച് 13 ഞായര്‍ 9 am - 12 pm
കാ-ഓര്‍ഡിനേറ്റര്‍: വൈ. ഇര്‍ശാദ്
ഉദ്ഘാടകന്‍: മുല്ലക്കര രത്‌നാകരന്‍


കൃഷിയെന്ന സങ്കല്പം -ടി.പി. മുഹമ്മദ് ശമീം
കൃഷി കേന്ദ്രീകൃത ജീവിതം -ഡോ. ഡി.വി. അഹമ്മദ് ബാവപ്പ
ഭക്ഷ്യ സുരക്ഷ -വി.എസ്. വിജയന്‍
ജൈവകൃഷി -കെ.വി. ദയാല്‍
ജി.എം. വിളകള്‍ -എസ്. ഉഷ
കൃഷിവിളകളിലെ മാറ്റം, പുരയിടകൃഷി -ഡോ. ബൈജു
ഹരിതവിപ്ലവാനന്തര കാര്‍ഷികരംഗം -വി. വാണി
മണ്ണിന്റെ ഫലപുഷ്ടി -വി.എം. നിഷാദ്
കൃഷി സഹായക സംവിധാനങ്ങള്‍ -ഡോ.എന്‍.കെ. അബ്ദുസലാം
കാര്‍ഷികാടിസ്ഥാന ചെറുകിട വ്യവസായങ്ങള്‍ -ഫാറുഖ് കോങ്ങാട്
കൃഷിയിലെ നാട്ടറിവുകള്‍ -ഇജ്‌നു

ജനകീയ സമരങ്ങളും കേരള വികസനവും

മാര്‍ച്ച് 13 ഞായര്‍ 9 am - 12 pm
കോ-ഓര്‍ഡിനേറ്റര്‍: എന്‍.കെ. അബ്ദുസലാം
ചെയര്‍ - പി.ഐ. നൗഷാദ്
ഉദ്ഘാടകന്‍: ബി.ആര്‍.പി. ഭാസ്‌കര്‍

ജനകീയ സമരങ്ങളും കേരള വികസനവും -ടി.ടി. ശ്രീകുമാര്‍
പ്ലാച്ചിമട -സി.ആര്‍. ബിജോയ്
മുത്തങ്ങ -അരുണ്‍. എ
സൈലന്റ് വാലി -സജി ജെയിംസ്
ചെങ്ങറ -ജോബി മാത്യു
മാവൂര്‍ -ബിജുരാജ്
എന്‍ഡോസള്‍ഫാന്‍ -ശ്രീകാന്ത്
കുടിയൊഴിപ്പിക്കല്‍ സമരങ്ങള്‍ -ജിയോജോസ്
ജലപദ്ധതികളും ജനകീയ സമരങ്ങളും -കെ. മോഹന്‍ദാസ്
മലിനീകരണവിരുദ്ധ സമരങ്ങള്‍ -ഡോ. സി.എം. ജോയ്്
ഹൈവേ സമരങ്ങള്‍ -ഹാഷിം ചേന്നംപള്ളി
ഖനന സമരങ്ങള്‍ -കെ. സജീദ്

മാര്‍ച്ച് 13 ഞായര്‍ 2 pm - 10 pm
ജനപക്ഷ വികസന സമ്മേളനം
ജനകീയ സമരങ്ങളിലെ പോരാളികളെ ആദരിക്കല്‍
കലൂര്‍ സ്‌റ്റേഡിയം

Friday, February 4, 2011

പുതിയ കേരളം വികസന ഫോറം: മലബാര്‍ വികസനം

തിരുക്കൊച്ചി മാത്രമല്ല ഐക്യകേരളം. ഐക്യകേരളത്തിന്റെ ജീവനാഡിയാണ് മലബാര്‍. പക്ഷേ പൊതു കേരള വികസനത്തിന്റെ ഗുണഫലങ്ങള്‍ മലബാറിലെത്തിയിട്ടില്ല. എന്നു മാത്രമല്ല മലബാറെന്താ കേരളത്തിലല്ലേ എന്നു ചോദിക്കാവുന്നിടത്തോളം അവഗണനയാണ് പലകാര്യങ്ങളിലും മലബാറിനുണ്ടായിട്ടുള്ളത്. കേരളവികസനം എന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാതെ മലബാര്‍ വികസനത്തിന്റെ പങ്കും കണക്കും പുതിയ കേരളം വികസന ഫോറം ചര്‍ച്ചക്കു വിധേയമാക്കുന്നു.

Thursday, February 3, 2011

പുതിയകേരളം വികസന ഫോറം: സംവരണം

കേരള വികസന ചര്‍ച്ചയില്‍ ഇന്നും ഇടംലഭിക്കാതെ പുറത്തുനില്‍ക്കുന്ന ഒന്നാണ് സംവരണം. സംവരണവും വികസനവും തമ്മിലെ ബന്ധത്തെ കേരള പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നു.

Monday, January 31, 2011

ജനകീയ സമരങ്ങളും കേരളവികസനവും

ജനകീയ സമരങ്ങള്‍ വികസനത്തിനെതിരായ വഴിമുടക്കങ്ങളല്ല. മറ്റൊരു വികസന കാഴ്ചപ്പാടിന്റെ പ്രകടനപത്രികകളാണ്. കേരളത്തിലെ ജനകീയ സമരങ്ങള്‍ കേരള വികസനത്തിന്റെ കാഴ്ചപ്പാടു രൂപപ്പെടുത്തുന്നതില്‍ എന്ത് പങ്കാണ് വഹിച്ചത്. ജനകീയ സമരങ്ങളില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളം. പുതിയകേരളം വികസന ഫോറം ചര്‍ച്ച ചെയ്യുന്നു

Friday, January 28, 2011

ജനപക്ഷ വികസന സമ്മേളനം മാര്‍ച്ച് 13 ന് കലൂര്‍ സ്റ്റേഡിയത്തില്‍

മാര്‍ച്ചു 11,12,13 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന പുതിയ കേരളം വികസന ഫോറത്തിന് സമാപനം കുറിച്ചു കൊണ്ട് ജനപക്ഷ വികസനസമ്മേളനം മാര്‍ച്ചു 13 ന് ഉച്ചക്ക് 2 മണിമുതല്‍ കലൂര്‍ അന്താരാഷ്ട്ര സറ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ 200 ല്‍പരം വ്യത്യസ്ഥ ജനകീയ സമരങ്ങളിലെ സമര പോരാളികള്‍ അടക്കം പതിനായിരക്കണക്കിനാളുകള്‍ ജനപക്ഷ വികസന സമ്മേളനത്തില്‍ അണിനിരക്കും. 200ലധികം ജനകീയ സമരസംഘങ്ങളുടെ പ്രത്യേകം പ്രത്യേകം പവലിയനുകള്‍ സമ്മേളന നഗരിയലുണ്ടായിരിക്കും. ഇതിലൂടെ സമരസംഘങ്ങളുടെ വ്യത്യസ്ഥ ആവിഷ്‌ക്കാരങ്ങള്‍ അവതരിപ്പിക്കും. സമര നേതാക്കളെ ആദരിക്കലും സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന തലങ്ങളിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ജനപക്ഷ വികസന സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേരളത്തിലെ വികസനത്തിന്റെ ദിശാ നിര്‍ണ്ണയത്തിലെ പാകപ്പിഴകളാണ് ജനകീയ സമരങ്ങള്‍ രൂപപ്പെടുന്നതിന് കാരണം. വികസനത്തിന് ശരിയായ ദിശാ ബോധം നല്‍കുകയാണ് ജനകീയ സമരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരള ചരിത്രത്തിലെ നിര്‍ണ്ണായകമായ സംഭവമായിരിക്കും ജനപക്ഷ വികസന സമ്മേളനം.

Tuesday, January 25, 2011

പുതിയകേരളം വികസന ഫോറം: ആരോഗ്യം

വിഖ്യാതമായ കേരള മോഡലിന്റെ പ്രധാന സവിശേഷതയായ മികച്ച ആരോഗ്യനിലവാരത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്? കേരളം ജീവിതശൈലീ രോഗങ്ങളുടെയും സാംക്രമിക രോഗങ്ങളുടെയും സ്വന്തം സ്ഥലമാവുന്നതിന്റെ കാരണവും പ്രതിവിധിയുമെന്താണ്? വികസനഫോറം ചര്‍ച്ച ചെയ്യുന്നു

Monday, January 24, 2011

പുതിയകേരളം വികസന ഫോറം: കൃഷിയെപ്പറ്റി

ഭക്ഷ്യ ഉപഭോഗക്കാരില്‍ നിന്നും ഭക്ഷ്യോല്‍പാദനത്തിലേക്ക് വളരാനുള്ള നമ്മുടെ വഴികളേതാണ്. ഭക്ഷ്യവിളയില്‍ നിന്ന് നാണ്യവിളയിലേക്കുള്ള വ്യാപകമാറ്റം എന്തെല്ലാം പരിക്കുകളാണ് സൃഷ്ടിക്കുന്നത്. നമ്മുടെ ഭരണകൂടവും പൊതുസമൂഹവും കൃഷിക്കെത്രതോതില്‍ അനുകൂലമാണ്. എന്തെല്ലാം പുനഃക്രമീകരണങ്ങള്‍ വരുത്താന്‍ കഴിയും.

Thursday, January 20, 2011

പുതിയ കേരളം വികസന ഫോറം: ഊര്‍ജ്ജം

വികസനഫോറത്തില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ ഇനമാണ് ഊര്‍ജ്ജം. കേരളം ഇന്നു മതിയായ അളവില്‍ ഊര്‍ജ്ജം ഉത്്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭാവിയോ? നിലവിലെ ഊര്‍ജസ്രോതസ്സുകളെ നാം എത്ര കാര്യക്ഷമമായാണ് ഉപയോഗിക്കുന്നത്. മുഖ്യധാരാ സ്രോതസ്സുകളല്ലാതെ ബദല്‍വഴികളുടേയും ചെറുസ്രോതസ്സുകളുടെയും സാധ്യതകള്‍ എത്രയാണ് ഉപഭോഗത്തിന്റെ അച്ചടക്കം എവ്വിധമാണ്.

Tuesday, January 18, 2011

കേരള വികസനഫോറം ഉപദേശക സമിതി

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ രക്ഷാധികാരിയായി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന ഉപദേശക സമിതി കേരളാ വികസനഫോറത്തിന്റെ നടത്തിപ്പിനായി നിലവില്‍ വന്നു.

ഉപദേശക സമിതി അംഗങ്ങള്‍

സന്ദീപ് പാണ്ഡെ
അജിത് സാഹി
എം.ഡി നാലപ്പാട്
പ്രൊഫ കെ.എ സിദ്ധീഖ് ഹസ്സന്‍
ബി.ആര്‍.പി ഭാസ്‌കര്‍
സതീഷ് ദേശ്പാണ്ഡെ
സച്ചിദാനന്ദന്‍
ഒ.അബ്ദുറഹുമാന്‍
റ്റി.റ്റി ശ്രീകുമാര്‍
പ്രൊഫ എ.കെ രാമകൃഷ്ണന്‍
എം.ജി.എസ് നാരായണന്‍
കെ.റ്റി റാം മോഹന്‍
രവി രാമന്‍
എം.റ്റി അന്‍സാരി
ജെ. ദേവിക
സി.ആര്‍ നീലകണ്ഠന്‍
ഡോ. എം. കബീര്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന്
കെ.കെ. സുഹ്‌റ

Monday, January 17, 2011

വികസന ഫോറം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പുതിയ കേരളം വികസന ഫോറത്തിലേക്ക് പ്രതിനിധികള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 350 രൂപയാണ് രജിസ്‌ട്രേഷന്‍ഫീസ്. രജിസ്‌ട്രേഷന്‍ ഫീസ് മണിയോര്‍ഡറായോ SOLIDARITY YOUTH MOVEMENTഎന്ന പേരില്‍ കോഴിക്കോട് മാറാവുന്ന ഡി.ഡി ആയോ അയക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി www.keraladevelopmentforum.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡി.ഡി അല്ലെങ്കില്‍ മണിയോര്‍ഡര്‍ അയക്കേണ്ട വിലാസം
NEW KERALA DEVELOPMENT FORUM, SOLIDARITY, PB NO 833, HIRA CENTRE, MAVOOR ROAD, CALICUT-4, Phone: 0495 2721695, Mob: 9744944521.
തപാലില്‍ ഫോറം ലഭിക്കാന്‍ മുകളില്‍ കാണുന്ന വിലാസത്തില്‍ സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ സഹിതം അപേക്ഷിച്ചാലും മതിയാകും. നേരിട്ട് ഓഫീസിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Sunday, January 16, 2011

കേരള വികസനവും മാനവിക വികസനവും

കേരള വികസന ഫോറം ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ വിഷയം മാനവിക വികസനം സംബന്ധിച്ചാണ്.
ഭൗതിക വളര്‍ച്ചക്കപ്പുറം നമ്മുടെ സാംസ്‌കാരികവും ആത്മീയവുമായ വളര്‍ച്ചയെ പരിശോധിക്കുന്നു. ഉയര്‍ന്ന സാമൂഹിക വളര്‍ച്ച നേടിയ കേരളം എങ്ങനെയാണ് മദ്യപാനത്തില്‍ ഒന്നാം സ്ഥാനക്കാരായത്. അത് കേരളീയ ജീവിതത്തിന്റെ ഗുണമേന്മയെ എങ്ങനെ ബാധിക്കുന്നു. സ്ത്രീപുരുഷ ബന്ധത്തില്‍ നാം എവിടെ നില്‍ക്കുന്നു കുടുംബം ഏതൊക്കെ രാസമാറ്റങ്ങളിലൂടെയാണ് കടന്നുപോവുന്നത്? മനുഷ്യാവകാശ സംരക്ഷണം ഒരു വികസനസൂചകമായി നാമിതുവരെ പരിഗണിച്ചിട്ടുണ്ടോ? കേരളവികസനത്തിന്റെ ആത്മീയത അന്വേഷിക്കുന്നു.

Thursday, January 13, 2011

കേരള വികസനം സാമൂഹ്യ സാംസ്‌കാരിക വിശകലനം

സോളിഡാരിറ്റി മാര്‍ച്ച് 11,12,13 തീയതികളില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന കേരള വികസനഫോറവുമായി ബന്ധപ്പെട്ട് പൊതു ചര്‍ച്ച ആഗ്രഹിക്കുന്നു പതിനാല് വിഷയങ്ങളിലായി നിരവധി ഉപവിഷയങ്ങളുമുണ്ട്.
ഒന്നാമതായി ചര്‍ച്ച ചെയ്യുന്ന വിഷയം
കേരള വികസനം സാമൂഹ്യ സാംസ്‌കാരിക വിശകലനം എന്നതാണ്.
അതിന്റെ OBJECTIVES
ഏതൊക്കെയായിരുന്നു കേരള വികസനത്തിന്റെ ചാലകശക്തികള്‍. നമ്മുടെ വികസനം ഇവിടുത്തെ ഓരോ ജനവിഭാഗത്തോടും എത്ര അളവിലാണ് നീതി ചെയ്തത്. കേരള വികസനത്തിന്റെ ഡി.എന്‍.എയെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നു.

അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

Wednesday, January 12, 2011

പുതിയ കേരളം: വികസനഫോറം ;ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍


1. കേരള വികസനം ഒരു സാമൂഹിക.സാംസ്‌കാരിക വിശകലനം

കേരള വികസനത്തില്‍ വിവിധ സാമൂഹികവിഭാഗങ്ങളുടെ പങ്ക്
കേരളീയ പൊതുസമൂഹത്തിലെ ഇസ്‌ലാമിന്റെ‚ ഇടപെടലുകള്‍
ഇടതുപക്ഷ കേരളത്തിന്റെ‚ സവിശേഷതകളും ദൗര്‍ബല്യങ്ങളും
കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു സാമൂഹിക വിശകലനം
കേരളവികസനം; മാധ്യമ ഇടപെടലുകള്‍
കേരള വികസനത്തിലെ ശാസ്ത്രയുക്തി
അന്യസംസ്ഥാന തൊഴിലാളികളും കേരളത്തിന്റെ‚ തൊഴില്‍ മണ്ഡലവും


2. മാനവിക വികസന സൂചിക
സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീപുരുഷ ബന്ധങ്ങള്‍
വൃദ്ധര്‍/വികലാംഗര്‍
കുടുംബം
സാമുദായിക ബന്ധങ്ങള്‍
മദ്യം, ലഹരി, ചൂതാട്ടം
മനുഷ്യാവകാശങ്ങള്‍
ആത്മിയത
വികസനവും ലിംഗനീതിയും
വികസനവും മൂല്യങ്ങളും
മുസ്‌ലിം സ്ത്രീകളും വികസനവും
കേരള വികസനവും കോളനികളും


3. മലബാര്‍ പിന്നാക്കാവസ്ഥ
ഇന്ത്യയിലെ സ്വയംഭരണ പ്രദേശങ്ങളും മലബാറും
വ്യാവസായിക, വിദ്യാഭ്യാസം, ആരോഗ്യം പിന്നാക്കാവസ്ഥÿ
സര്‍ക്കാര്‍ ഉദ്യോഗം പങ്കാളിത്തം, ഭരണ ഡിവിഷനുകള്‍ƒ, ബജറ്റ്
ഗതാഗതം, റെയില്‍വേ
മലബാര്‍; ചരിത്രവും വര്‍ത്തമാനവും
മലബാറും മലയാള ഭാഷയും
സ്വാതന്ത്ര്യാനന്തര കാലത്തെ മലബാര്‍‚ചരിത്രം


4. സംവരണവും വികസനവും
വിദ്യാഭ്യാസ സംവരണം
സംവരണ അട്ടിമറികള്‍
സംവരണവും അവശ ക്രൈസ്തവരും
സംവരണവും സംവരണ സമുദായങ്ങളും


5. കേരളത്തിന് സമഗ്ര ഗതാഗതനയം
കേരളത്തിന്റെ‚ ഗതാഗതവികസനം അന്തര്‍ദേശീയ അനുഭവങ്ങളുടെ വെളിച്ചത്തില്‍
കേരളസ്ഥിലെ റോഡ് നിര്‍മാണവും പരിചരണവും
കൊച്ചി മെട്രോ
റെയില്‍വേ
ജലഗതാഗതം
മാതൃകാ ഗതാഗതനയം


6. ഭൂപരിഷ്‌ക്കരണവുംമറ്റു ഭൂപ്രശ്‌നങ്ങളും
ഭൂപരിഷ്‌ക്കരണം; പ്രശ്‌നങ്ങളും പ്രതിസന്ധികളും
കേരളത്തിലെ ഭൂമിയും ദലിതുകളും
ഭൂവിനിയോഗം കേരളത്തില്‍
ഭൂമി കയ്യേറ്റം


7. വിദ്യാഭ്യാസ രംഗം
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങള്‍ . ഒരു വിശകലനം
ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളുടെ ഭാവി
അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക്
ആരോഗ്യ കായിക വിദ്യാഭ്യാസം
പിന്നാക്കവിഭാഗങ്ങളുടെ പങ്കാളിത്തം
വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍
വിദ്യാഭ്യാസ രംഗത്തെ വിഭവ സമാഹരണം
ബദല്‍ വിദ്യാഭ്യാസ മാതൃകകള്‍


8. ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍ƒ
ജീവിതശൈലി രോഗ്ങ്ങള്‍ƒ, മാനസികാരോഗ്യം
കേരള മോഡല്‍ ആരോഗ്യവും പ്രതിസന്ധിയും
ആരോഗ്യമേഖലയുടെ കച്ചവടവത്കരണം
ജനകീയ ആരോഗ്യപ്രവര്‍ത്തനം
ആരോഗ്യ വിദ്യാഭ്യാസം
ആരോഗ്യ ഇന്‍ഷുറന്‍സ്
പ്രതിരോധ ചികത്സയും ഹോമിയോപ്പതിയും


9. കേരളസ്ഥിലെ കാര്‍ഷികരംഗം
കൃഷി വിളകളിലെ മാറ്റം
പുരയിടകൃഷി
നാടന്‍ വിത്തുകളും സങ്കരയിനം വിത്തുകളും
മണ്ണിന്റെ‚ ഫലപൂഷ്ടി
കാര്‍ഷികാടിസ്ഥാനത്തിലുള്ള˜ ചെറുകിട വ്യവസായങ്ങള്‍
കൃഷിയെന്ന സങ്കല്പം
ജി.എം. വിളകള്‍
ജൈവകൃഷി
കൃഷിയിലെ നാട്ടറിവുകള്‍
ഭക്ഷ്യ സുരക്ഷ

10. മാലിന്യസംസ്‌കരണം
മാലിന്യസംസ്‌കരണം വ്യക്തി/സമൂഹ സമീപനം
നഗര മാലിന്യ സംസ്‌കരണം
ഗ്രാമീണ മാലിന്യ സംസ്‌കരണം കേരളത്തിലെ‚ മാതൃക
ന്യൂ ജനറേഷന്‍ വേസ്റ്റ്; പ്രശ്‌നവും പരിഹാരവും


11. സാമ്പത്തിക സ്രോതസ്സുകളും വിനിയോഗവും
കേരളത്തിലെ‚ വരുമാന സ്രോതസ്സുകള്‍,
ചെലവിനങ്ങള്‍: നികുതി, പ്രവാസി, വിദേശകടം, വ്യവസായം,
നിക്ഷേപ ഇടങ്ങള്‍, ചെലവിനങ്ങള്‍, ബി.ഒ.ടി,
ഡെപോസിറ്റ്-.ക്രെഡിറ്റ് റേഷ്യോ,
ബാങ്കുകളും മറ്റു ഫൈനാന്‍സ് സ്ഥാപനങ്ങളും


12. ഊര്‍ജ്ജ പ്രതിസന്ധിയും പരിഹാരവും
കേരളത്തിലെ ഊര്‍ജ്ജരംഗം
പാരമ്പര്യേതര ഊര്‍ജ സാധ്യതകള്‍
വൈദ്യുതി ബോര്‍ഡ് പരിഷ്‌കരണം
കേരളത്തിലെ ജല പദ്ധതികള്‍
ഊര്‍ജ സ്‌റ്രോതസും വിനിയോഗവും


13. കേരളസ്ഥിലെ‚ വ്യവസായ സാധ്യതകള്‍
പുതിയ കേരളത്തിലെ വ്യവസായ നയം
വ്യവസായ സാധ്യതകള്‍ സൂക്ഷ്മപഠനം
പരമ്പരാഗത ചെറുകിടവ്യവസായം
അടിസ്ഥാന സൗകര്യവ്യവസായം
ടൂറിസം
ഫിഷറീസ്
ട്രേഡ്‌യൂണിയനുകളും വ്യവസായരംഗവും


14. പ്രവാസവും വികസനവും
കേരള മോഡല്‍ വികസനവും പ്രവാസവും
പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും
പ്രവാസികളുടെ തൊഴില്‍, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍
പ്രവാസവും കുടുംബ ജീവിതവും
യൂറോപ്യന്‍ പ്രവാസവും ഗള്‍ഫ് പ്രവാസവും
പ്രവാസി മൂലധനവും കേരള സമ്പദ്‌വ്യവസ്ഥയും

Thursday, January 6, 2011

പുതിയകേരളം വികസനഫോറം പേപ്പറുകള്‍ ക്ഷണിക്കുന്നു

സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 2011 മാര്‍ച്ച് 11, 12, 13 തിയ്യതികളില്‍ കേരളവികസനത്തെ അധികരിച്ച് ദേശീയ അന്തര്‍ദേശീയ വിദഗ്ധരുടെ പങ്കാളിത്തത്തോടെ 'പുതിയകേരളം വികസനഫോറം' സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളവികസനത്തെക്കുറിച്ച് പൊതുവിലും കേരളവികസനം സാമൂഹ്യസാംസ്‌കാരിക വിശകലനം, കേരളത്തിലെ കൃഷി, വ്യവസായം, പ്രവാസി, ഗതാഗതം, ഊര്‍ജം, ധനസ്രോതസ്സുകളും വിനിയോഗവും, ഭൂമിപ്രശ്‌നം, സംവരണം, മലബാര്‍ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യസംസ്‌ക്കരണം, മാനവിക വികസനസൂചിക എന്നീ വിഷയങ്ങളില്‍ പ്രത്യേകമായും പേപ്പറുകള്‍ ക്ഷണിക്കുന്നു.

പേപ്പറുകള്‍ കിട്ടേണ്ട അവസാനതിയ്യതി: 2011 ജനുവരി 20
അയക്കേണ്ട വിലാസം:
സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്
പി.ബി. നമ്പര്‍ 833, ഹിറാസെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് - 673004. ഫോണ്‍: 0495 2721695
Mob: 9744944521. keraladevelopmentforum@gmail.com | solidarityym@gmail.com
www.solidarityym.org