Friday, February 4, 2011

പുതിയ കേരളം വികസന ഫോറം: മലബാര്‍ വികസനം

തിരുക്കൊച്ചി മാത്രമല്ല ഐക്യകേരളം. ഐക്യകേരളത്തിന്റെ ജീവനാഡിയാണ് മലബാര്‍. പക്ഷേ പൊതു കേരള വികസനത്തിന്റെ ഗുണഫലങ്ങള്‍ മലബാറിലെത്തിയിട്ടില്ല. എന്നു മാത്രമല്ല മലബാറെന്താ കേരളത്തിലല്ലേ എന്നു ചോദിക്കാവുന്നിടത്തോളം അവഗണനയാണ് പലകാര്യങ്ങളിലും മലബാറിനുണ്ടായിട്ടുള്ളത്. കേരളവികസനം എന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാതെ മലബാര്‍ വികസനത്തിന്റെ പങ്കും കണക്കും പുതിയ കേരളം വികസന ഫോറം ചര്‍ച്ചക്കു വിധേയമാക്കുന്നു.

1 comment:

  1. വികസന ചര്‍ച്ചയില്‍ മലബാറിലെ പൈശാചിക ഡ്രൈവിങ്ങും ഉള്‍പെടുത്തണം. മലബാറിലെ ഡ്രൈവര്‍ ആ സീറ്റില്‍ കയറിയിരുന്നാല്‍ അയാള്‍ പിശാചു ബാധ ഏറ്റ പോലെ പരലോകത്തേക്കു വാഹനം ഓടിക്കുന്നു. പലയിടത്തും വാഹനങ്ങള്‍ വേഗത്തിലും ഒരു പക്ഷെ അമിത വേഗത്തിലും ഓടിക്കുന്നത് കാണാറുണ്ടെങ്കിലും ഈ ഭ്രാന്തന്‍ ഡ്രൈവിംഗ് എവിടെയും കണ്ടിട്ടില്ല. വാഹനത്തിനകത്തും പുറത്ത് റോഡിലും സഞ്ചരിക്കുന്ന യാത്രക്കാരെ മനുഷ്യരായി കാണാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാവണം. ഏറ്റവു അധികം വാഹനാപകടങ്ങള്‍ നടക്കുന്നത് മലബാറിലാണെന്നു കരുതാനാണ്‌ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. (തികച്ചു വ്യക്തിപരമായ അനുഭവം, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല).

    ReplyDelete